കുലുക്കി സർബത്തും ഫുൾജാറും ഔട്ട്, സ്റ്റാർ ഇവൻ തന്നെ


താമരശ്ശേരി:പകൽച്ചൂടിൽ ജനം വിയർത്തൊലിക്കുമ്പോൾ  തണുപ്പിക്കാൻ പാതയോരങ്ങളിലും കൂൾബാർ കടകളിലും ഇളനീർ വില്പന സജീവമായി. മുൻപ് ചൂടിൽ നിന്ന് രക്ഷനേടാൻ ആളുകളെ ഏറെ സ്വാധീനിച്ചിരുന്ന കുലുക്കി സർബത്തിനും ഫുൾജാർ സോഡയ്ക്കും ഇപ്പോൾ പഴയ ഡിമാൻഡില്ല.  ഇപ്പോൾ ഇളനീർ വിപണി കീഴടക്കിയിരിക്കുന്നത്. 

കൃത്രിമ ശീതളപാനീയങ്ങൾ വ്യാപകമായതോടെയാണ് ആളുകൾക്ക് ഇളനീരിനോട് താത്പര്യം വർദ്ധിക്കാൻ കാരണം. നാടൻ കരിക്കിന് 40  രൂപയുമാണ് വില.  പാലക്കാടൻ കരിക്കുകളും വിപണിയിലെത്തുന്നുണ്ട്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍