കൂരാച്ചുണ്ട് ഓഞ്ഞിലിൽ പത്തു വയസ്സുക്കാരനെ തട്ടികൊണ്ടു പോകാൻ ശ്രമം.
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഓഞ്ഞിലിൽ പത്തു വയസ്സുക്കാരനെ തട്ടികൊണ്ടു പോകാൻ ശ്രമം. ഇന്നലെ ഉച്ചയ്ക്കു മാജിക് ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേയ്ക്കു നടന്നു പോകുന്ന ഓഞ്ഞിലിൽ താമസിക്കുന്ന പത്തു വയസ്സുക്കാരനെയാണ് സ്ത്രി ഉൾപ്പെടുന്ന സംഘം വാഹനത്തിൽ പിന്തുടർന്ന് തട്ടികോണ്ട് പോകാൻ ശ്രമിച്ചത്.കുട്ടിയോട് വാഹനത്തിൽ കയറാനും വീട്ടിൽ കൊണ്ടുപോയി വിടാമെന്നും സംഘത്തിലുള്ള സ്ത്രി പറയുകയുണ്ടായി എന്നാൽ കുട്ടി അതിന് തയ്യാറായില്ല .കുട്ടിയെ ബലം പ്രയോഗിച്ചു കയറ്റാൻ ശ്രമിക്കുന്നതിനിടയിൽ കുട്ടി അടുത്ത വീട്ടിലേയ്ക്കു ഓടി കയറി. കുട്ടി വീട്ടിലേയ്ക്കു കയറുന്ന കണ്ട സ്ത്രി ഉൾപ്പെടുന്ന സംഘം വാഹനവുമായി കടന്നുകളഞ്ഞു. കുട്ടിയുടെ മാതാപിതാക്കൾ കൂരാച്ചുണ്ട് പോലിസ് സ്റ്റേഷനിൽ പരാതി നല്കി. ഒരു മാസത്തിനു മുമ്പും ഇത്തരത്തിലുള്ള കേസുകൾ കൂരാച്ചുണ്ടിൽ റിപ്പോർട്ടു ചെയ്തിട്ടും കൂരാച്ചുണ്ട് പോലിസിൻ്റെ ഭാഗത്തുനിന്ന് കൃത്യമായ അന്വേഷണം ഉണ്ടായിട്ടില്ലെന്ന് നാട്ടുക്കാർ പറയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍