അണ്ടോണ എ.എം യു.പി. സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി കമ്മറ്റി രൂപീകരിച്ചു.


താമരശ്ശേരി : 1936- മുതൽ  അണ്ടോണ എ. എം. യു.പി സ്കൂളിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥികൾ ഒരുമിച്ച് കൂടി സ്കൂളിൻ്റെ 90ാം വാർഷികം ആഘോഷിക്കാൻ ആലോചനയോഗം നടത്തുകയും ഇതിന് വേണ്ടി പുതിയൊരു കമ്മിറ്റിയെ തെരെഞ്ഞെടുക്കുകയും ചെയ്തു. 

ഞാറാഴ്ച രാവിലെ സ്കൂളിൽ വെച്ച് നടന്ന കമ്മറ്റി രൂപീകരണ  ചടങ്ങ്  പി.ടി.എ. പ്രസിഡണ്ട് എം.ടി. റഷീദിൻ്റെ അധ്യക്ഷതയിൽ സ്കൂളിലെ അധ്യാപകനായിരുന്ന കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു  മജീദ് കെ.കെ. (സ്കൂൾ മാനേജർ) , ഹുസൈൻ മാസ്റ്റർ ( അക്കാദമിക് കോർഡിനേറ്റർ) , അനിൽ മാസ്റ്റർ ( വാർഡ് മെമ്പർ), അനിൽകുമാർ ( കൗൺസിലർ) പി.സി. ഹബീബ് തമ്പി, വിനയകുമാർ, സലീം അണ്ടോണ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു

സ്കൂൾ ഹെഡ്മിസ്ട്രസ്  റീന ടീച്ചർ സ്വാഗതവും  രൂപേഷ് നന്ദിയും പറഞ്ഞു.
( കമ്മറ്റി ഭാരവാഹികൾ) 

പ്രസിഡണ്ട് - രൂപേഷ്
ജന:സെക്രട്ടറി അബ്ദുൽ വാഹിദ് എ.കെ.
ട്രഷറർ : റഹീം.പി.

വൈസ് പ്രസിഡണ്ടുമാർ
സത്താർ പുറായിൽ , സുരേഷ് കതിരോട്, നാസർ സി.എൻ, സിദീഖ് പീടികയിൽ, ഷറഫുദ്ദീൻ പി.പി., മനോജ് . ടി.ടി.

സെക്രട്ടറിമാർ അഷ്റഫ് എ.ടി, നൗഷാദ് സി.കെ, ഫുഹദ് പി.പി., ഗഫാർ ടി.ടി. റാമിസ് പി.കെ. അബ്ദു പി.കെ. എന്നിവരെയും തെരെഞ്ഞെടുത്തു.

രക്ഷാധികാരികൾ അഷ്റഫ് മാസ്റ്റർ  കെ.എം.മമ്മുണ്ണി മാസ്റ്റർ ടി.ടി.
പി.സി. ഹബീബ് തമ്പി .വിനയകുമാർ
മജീദ് കെ.കെ.സലീം അണ്ടോണ
ഉസ്മാൻ മാസ്റ്റർസി.വി.ബാപ്പു
റഷീദ് എം.ടി. എന്നിവരെയും  എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.
.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍