ഓർമ്മകളിൽ ഒരു സംഗമം : കന്നൂട്ടിപ്പാറ സ്കൂളിൽ ചരിത്ര സെമിനാർ സംഘടിപ്പിച്ചു.
കട്ടിപ്പാറ : മാർച്ച് ആറാം തീയതി നാലാം വാർഷികം ആഘോഷിക്കുന്ന കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂളിൽ, കന്നൂട്ടിപ്പാറ പ്രദേശത്തിൻ്റെയും സമീപ മലയോര പ്രദേശങ്ങളായ എട്ടേക്ര, ചിങ്ങണാംപൊയിൽ ആറ്റുസ്ഥലം, പെരിങ്ങോട്, ആര്യംകുളം മുതലായ പ്രദേശങ്ങളുടെയും ഗതകാല ചരിത്രം രേഖപ്പെടുത്തുന്നതിനായി പ്രദേശത്തെ കാരണവൻമാരെ വിളിച്ചു ചേർത്ത് ചരിത്ര സെമിനാർ സംഘടിപ്പിച്ചു. സെമിനാർ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിധീഷ് കല്ലുള്ള തോട് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ കാലങ്ങളിൽ ഏറെ പിന്നാക്കം പോയ ഒരു ജനതയുടെ മുന്നേറ്റത്തിൻ്റെ പാഠങ്ങൾ മറ്റുള്ളവർക്കും മാതൃകയാക്കാവുന്ന വിധം രേഖപ്പെടുത്തി വെക്കുന്നത് എന്തുകൊണ്ടും ശ്ലാഘനീയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി .PTA പ്രസിഡണ്ട് നൗഷാദ് ആറ്റുസ്ഥലം അധ്യക്ഷനായി. വാർഡ് മെമ്പർ എ കെ അബൂബക്കർ കുട്ടി മുഖ്യാതിഥിയായിരുന്നു. ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം വിശദീകരിച്ചു. വാർഷികദിനത്തിൽ പ്രസിദ്ധീകരിക്കുന്ന സുവനീറിൽ 1935 മുതലിങ്ങോട്ടുള്ള ചരിത്രരേഖകൾ വെളിച്ചം കാണുമെന്ന് എച്ച് എം പറഞ്ഞു. കെ കെ ഷംസീർ, സലാം കന്നൂട്ടിപ്പാറ, പി. സുബൈദ ടീച്ചർ, കെ.പി അബ്ദുറഹിമാൻ, അബ്ദുറഹിമാൻ എട്ടേക്ര, വി എം അബ്ദുള്ളക്കോയ,ഗോപാലൻ, ഇസ്മയിൽ,മൊയ്തീൻ കോയ ഹാജി ചിങ്ങണംപൊയിൽ, അലി പി.കെ, ഫൈസൽ പി.കെ, ഹനീഫ പൊയിൽ, കെ.പി. മുഹമ്മദലി, കെ.സി ശിഹാബ്, കെ.ടി ആരിഫ് മുതലായവർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍