കേരള യൂത്ത് കോൺഫറൻസ്;സന്ദേശ പ്രയാണം സമാപിച്ചു.
പൂനൂർ: യുവത്വം നിർവചിക്കപ്പെടുന്നു എന്ന പ്രമേയത്തിൽ വിസ്ഡം ഇസ് ലാമിക് യൂത്ത് ഓർഗനൈസേഷൻ ഫെബ്രുവരി 10,11 തിയ്യതികളിൽ മലപ്പുറത്ത് സംഘടിപ്പിക്കുന്ന കേരള യൂത്ത് കോൺഫറൻസിൻ്റെ പ്രചരണാർത്ഥം പൂനൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സന്ദേശ പ്രയാണം പൂനൂരിൽ സമാപിച്ചു. തച്ചംപൊയിലിൽ നിന്നാരംഭിച്ച വാഹന സന്ദേശ പ്രയാണം മണ്ഡലം പരിധിയിലെ ഇരുപത്തി രണ്ട് കേന്ദ്രങ്ങളിൽ പര്യടനം പൂർത്തിയാക്കിയാണ് പൂനൂരിൽ സമാപിച്ചത്. സമാപന സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ ട്രഷറർ സി.പി. സാജിദ് ഉദ്ഘാടനം ചെയ്തു. പൂനൂർ മണ്ഡലം വൈസ് പ്രസിഡണ്ട് ടി.ടി.അബ്ദുസലാം അധ്യക്ഷത വഹിച്ചു. വിസ്ഡം സ്റ്റുഡൻ്റ്സ് മണ്ഡലം സെക്രട്ടറി കെ. നിഹാൽ റഹ്മാൻ, അബ്ദുല്ല അമീൻ, സി.പി.മുഹമ്മദ് അസ്ലം പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍