നസ്രത്ത് എൽ പി സ്കൂൾ LuAU '2k24 ഇംഗ്ലീഷ് fest സംഘടിപ്പിച്ചു


കട്ടിപ്പാറ : Luau ഇംഗ്ലീഷ് ഫെസ്റ്റ് നസ്രത്ത് എൽ പി സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ ഡെന്നിസ് ചിറ്റക്കാട്ടുകുഴി അധ്യക്ഷത വഹിച്ച ചടങ്ങിൽ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പ്രേംജി ജെയിംസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. 

സ്കൂൾ ഹെഡ്മിസ്ട്രസ്  ചിപ്പി രാജ് സ്വാഗതം ആശംസിച്ചു. എം പി ടി എ പ്രസിഡന്റ്  ബിന്ദു, സ്റ്റാഫ് സെക്രട്ടറി അരുൺ കെ ജെ  എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഇംഗ്ലീഷ് ഭാഷയോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശം മുൻനിർത്തി ഈ വർഷം ഉടനീളം സംഘടിപ്പിച്ച വീൽസ് ഓൺ ഇംഗ്ലീഷ് പദ്ധതിയുടെ  ലക്ഷ്യസാക്ഷാത്കാരമായിരുന്നു ഇംഗ്ലീഷ് ഫെസ്റ്റ്.  കുട്ടികളുടെ വിവിധതരത്തിലുള്ള  ഇംഗ്ലീഷ് പ്രോഗ്രാമുകൾ  പരിപാടിക്ക് മാറ്റുകൂട്ടി.  പരിപാടിക്ക് അധ്യാപകരായ, അരുൺ ജോർജ്,സോണിയ സി, ആഷ്‌ന റോസ്, ബുഷറ സി,ജിതിൻ സജി, മഷൂദ്, എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍