സഊദിയില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് ഗുരുതരാവസ്ഥയിലായിരുന്ന തലയാട് സ്വദേശി മരണപ്പെട്ടു.
ദമാം: സഊദിയില്‍ പാചക വാതക ഗ്യാസ് പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി മരിച്ചു.
തലയാട് സ്വദേശി അഹമദ് കോയ (ഡ്രൈവർ കോയ) ആണ് മരണപ്പെട്ടത്. കിഴക്കൻ സഊദിയിലെ ജുബൈല്‍ ഇൻഡസ്ട്രിയല്‍ സിറ്റിയില്‍ ജോലി ചെയ്തു വന്നിരുന്ന ഇദ്ദേഹം ഏതാനും ദിവസം മുമ്ബാണ് ദാരുണമായ അപകടത്തില്‍ പെട്ടത്.
രാത്രി റൂമില്‍ ഗ്യാസ് പൊട്ടിത്തെറിച്ചു ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തിന് 90 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഗുരുതര പൊള്ളലേറ്റ് ജുബൈല്‍ മുവാസാത് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി ദമാം സെൻട്രല്‍ ആശുപത്രിയിലും കഴിഞ്ഞു വരുന്നതിനിടെ ഇന്ന് പുലർച്ചെയോടെയാണ് മരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍