താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾ കുടുങ്ങിയതിനെ തുടർന്ന് ഗതാഗത തടസ്സം.

താമരശ്ശേരി: ചുരത്തിൽ വാഹനങ്ങൾ കുടുങ്ങിയതിനെ തുടർന്ന് ഗതാഗത തടസ്സം. ചുരം ആറാം വളവിനും ഏഴാം വളവിനും ഇടയിലായി രണ്ട് ലോറികളാണ് കുടുങ്ങിയത്. ഇതേ തുടർന്ന് പുലർച്ചെ മുതൽ ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്.

വൺവെ അടിസ്ഥാനത്തിൽ വാഹനങ്ങൾ കടന്നു പോകുന്നുണ്ടെങ്കിലും ചുരത്തിൽ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇരു ഭാഗത്തും ചുരത്തിൽ വാഹനങ്ങൾ നിറഞ്ഞതിനാൽ ചുരം താണ്ടാൻ സമയമെടുക്കും. യാത്രക്കാർ ഗതാഗത നിയമങ്ങൾ പാലിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍