പുല്ലാഞ്ഞി മേട്ടിൽ ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ അപകടം
താമരശ്ശേരി:ദേശീയപാതയിൽ താമരശ്ശേരി അമ്പായത്തോടിനടുത്ത് പുല്ലാഞ്ഞിമേട്ടിൽ ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്.ഇന്ന് പുലർച്ചയുടെ ആയിരുന്നു അപകടം.
കർണാടക സ്വദേശികൾ സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത് ആർക്കും പരിക്കില്ല.
ഇടിയുടെ ആഘാതത്തിൽ ബസിന് കേടുപാടുകൾ സംഭവിച്ചു.
അതേസമയം പുല്ലാഞ്ഞിമേട്ടിൽ വളവിൽ അപകടങ്ങൾ പതിവാകുന്നു . വളവിൽ
വാഹന യാത്രക്കാർക്ക് കാണാവുന്ന രീതിയിൽ സിഗ്നൽ ബോർഡുകൾ സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമാകുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍