ചേമഞ്ചേരി സ്വദേശിനി ബഹ്റൈനിൽ മരിച്ച നിലയിൽ.
കൊയിലാണ്ടി: ചേമഞ്ചേരി സ്വദേശിനി ബഹ്റൈനിൽ മരിച്ച നിലയിൽ.
ബഹ്റൈനിൽ ജോലിക്കായി എത്തിയ ചേമഞ്ചേരി സുനാമി കോളനിയിൽ അസ്നാസ്(36)നെയാണ് ബഹ്റൈനിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസ്നാസിനെക്കുറിച്ച് യാതൊരുവിവരവും ലഭിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ സൗദിയിലെ സുഹൃത്തുക്കൾ മുഖേന ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തകരുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് യുവതിയെ ബഹ്റൈനിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
എട്ട് ദിവസത്തോളമായി മരണം സംഭവിച്ചിട്ടെന്നാണ് അധികൃതർ പറയുന്നത്. ഇന്നലെയാണ് നാട്ടിലുളള ബന്ധുക്കൾ അസ്‌നാസ് മരണപ്പെട്ട വിവരം അറിയുന്നത്. യുവതി മുൻപും വിദേശത്ത് ജോലി ചെയ്ത് വരികയായിരുന്നു. പുതിയ ജോലി ലഭിച്ചതിനെ തുടർന്ന് മൂന്ന് മാസത്തോളമായി ബഹ്റൈനിൽ ആയിരുന്നു. മരണകാരണം വ്യക്തമല്ല. രണ്ടു മക്കൾ പിതാവിനോടൊപ്പം നാട്ടിലാണുള്ളത്. പോലീസ് അന്വേഷണം ആരംഭിച്ചു വരികയാണ്.
നാളെ പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബഹ്റൈനിൽ തന്നെ സംസ്ക്കരിക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍