താമരശ്ശേരി ഗ്രാമപഞ്ചായത്ത് നവീകരണ പ്രവൃത്തിയിൽ ഉൾപ്പെടുത്തി കോരങ്ങാട് ജി എൽ പി സ്കൂളിന് അനുവദിച്ച 48 ലക്ഷം രൂപയിൽ ഉൾപെട്ട ഇൻ്റർലോക്ക് പാകൽ പ്രവൃത്തി ഉത്ഘാടനം താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ അരവിന്ദൻ നിർവഹിച്ചു. വാർഡ് മെമ്പർ  ഫസീല ഹബീബ് അദ്ധ്യക്ഷത വഹിച്ചു.  താമരശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ  അയൂബ് ഖാൻഎം ടി മുഖ്യാതിഥി ആയിരുന്നു.SMC ചെയർമാൻ  ഹബീബ് റഹിമാൻ, MPTA പ്രസിഡൻ്റ് 
 രജനി സി പി,SMC വൈസ് ചെയർമാൻ  ഷാജു എം ടി, PTA വൈസ് പ്രസിഡൻ്റ്  രാജേഷ് കുമാർ ജി ബി ,ഗ്രാമപഞ്ചായത്ത് AE  നിമ്മി ജെ,ഹെഡ്മാസ്റ്റർ മനോജ് ടി പി  അദ്ധ്യാപകർ ,SMC PTA MPTA കമ്മറ്റി അംഗങ്ങൾ,എന്നിവർ പങ്കെടുത്തു.