സൈക്കിൾ തിരികെ കിട്ടി, മുഹമ്മദ് ഫൈസ് ഹാപ്പി
താമരശ്ശേരി: കണ്ണുട്ടിപ്പാറ എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ഫൈസിന്റെ കാണാതായ സൈക്കിൾ തിരികെ കിട്ടി.
കോളിക്കൽ മുണ്ടപ്പുറം പള്ളിക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലാണ് സൈക്കിൾ കണ്ടെത്തിയത്.
കോരങ്ങാട് ആറ്റുസ്ഥലം മദ്രസിന് സമീപം നിർത്തിയിട്ട സൈക്കിളാണ് മദ്രസ കഴിഞ്ഞു തിരിച്ചു വന്നപ്പോൾ കാണാതായത്.
ഞായറാഴ്ച രാവിലെയാണ് സൈക്കിൾ കാണാതായത്.എല്ലായിടത്തും തെരഞ്ഞെടുക്കലും കണ്ടെത്താനായിരുന്നില്ല. സൈക്കിൾ തിരികെ കിട്ടിയതോടെ മുഹമ്മദ് ഫൈസ് ഹാപ്പി ... സൈക്കിൾ കാണാതായ വാർത്ത കോരങ്ങാട് ഓൺലൈൻ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍