സെൻഡ് ഓഫിന് കാറുകളുമായി എത്തി അഭ്യാസപ്രകടനം; വാഹനം പിടികൂടി, 38,000 രൂപ പിഴ

തിരുന്നാവായ:സ്കൂളിലെ സെൻഡ് ഓഫ് പരിപാടിക്ക് കാറുകളിലെത്തി വിദ്യാർഥികളുടെ പൊടിപാറിച്ച പ്രകടനം. കാറുകൾ കസ്റ്റഡിയിലെടുത്ത് മോട്ടർ വാഹന വകുപ്പ് കേസെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടികൾ അടങ്ങുന്ന സംഘമാണ് കാറുകളും ജീപ്പുകളുമായി തിരുനാവായയിലെ സ്കൂളിലെത്തിയത്. തുടർന്ന് മൈതാനത്ത് കാറുകൾ കൊണ്ട് റൈഡും നടത്തി. കുട്ടികളുടെ അതിരുവിട്ട പ്രകടനം കണ്ടതോടെ നാട്ടുകാരിൽ ചിലർ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റിലേക്കു വിവരമറിയിച്ചു. 

38,000 രൂപ പിഴിട്ട എംവിഡി അഭ്യാസപ്രകടനങ്ങള്‍ നടത്താന്‍ സഹായിച്ച ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടി സ്വീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍