കൊടിയത്തൂരില്‍ റോഡ് കല്യാണം; നല്ല റോഡ് വേണമെങ്കില്‍ കല്യാണം വേണമെന്ന് നാട്ടുകാര്‍
റോഡ് കല്യാണത്തിന് എത്തുന്നവർ അവരാൽ ആകുന്ന സഹായങ്ങൾ നൽകുമ്പോൾ നല്ല കോഴി ബിരിയാണിയും ചായയും പലഹാരങ്ങളും വയറു നിറച്ച് കഴിക്കാം, അതിഥി സല്‍ക്കാരവും കല്യാണ വീട്ടിലേതു പോലെ തന്നെ .
റോഡ് കല്യാണം ഗംഭീരമാക്കാൻ പ്രദേശത്തെ കലാകാരന്മാരുടെ വക കലാപരിപാടികളും അരങ്ങേറി. കുട്ടികളും സ്ത്രീകളും അടക്കം നിരവധി പേരാണ് റോഡ് കല്യാണത്തിന് എത്തിയത്. കൂടാതെ വിദേശ ടൂറിസ്റ്റുകളും റോഡു കല്യാണത്തിൽ പങ്കാളികളായി. 40 വർഷത്തോളമായി മികച്ചൊരു റോഡിനു വേണ്ടി കാത്തിരിപ്പ് തുടങ്ങിയിട്ടെന്ന് നാട്ടുകാര്‍ പറയുന്നു. നേരത്തെ 500 കുടുംബങ്ങൾ ഒരുമിച്ച് ചേർന്ന് ഈഭാഗത്തേക്ക് റോഡ് നിർമ്മിച്ചിരുന്നു. റോഡിന്‍റെ ഇരുനൂറ് മീറ്ററോളം ഭാഗം പൂർത്തീകരിക്കണം. അതിനു വേണ്ടി അറുപത് ലക്ഷം രൂപയോളം സമാഹരിക്കണം. ആ പണം സ്വരൂപിക്കുന്നതിനു വേണ്ടിയാണ് ഈ റോഡ് കല്യാണവും ആഘോഷവുമൊക്കെ,നാടൊന്നിച്ച് നിന്നാല്‍ വികസനം അകലെയല്ലെന്ന് തെളിയിക്കുകയാണ് കൊടിയത്തൂരിലെ ജനങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍