KSRTC ജീവനക്കാരൻ ലോഡ്ജിൽ മരിച്ച നിലയിൽ;കാസർഗോഡേക്ക് സ്ഥലംമാറ്റത്തിൽ വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍

കോഴിക്കോട്: സ്വകാര്യ ലോഡ്ജിൽ കെ എസ് ആർ ടി സി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി.പേരാമ്പ്ര കായണ്ണ നരയംകുളം സ്വദേശി അനീഷിനെ (38) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കെ എസ് ആർ ടി സി ബസിലെ കണ്ടക്‌ടറായിരുന്നു അനീഷ്.

കഴിഞ്ഞ ദിവസം ഉച്ചയോടെ അനീഷ് കോഴിക്കോട്ടെ സ്വകാര്യ ലോഡ്‌ജില്‍ മുറിയെടുക്കുകയായിരുന്നു. തുടർന്ന് അനീഷിനെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ ഇന്ന് രാവിലെ കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനീഷിനെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍