അഭ്യാസം കാണിച്ച് സിനിമാ സ്റ്റൈലിൽ ഷൂട്ടൊക്കെ ചെയ്തു റീൽ ആക്കി,.പക്ഷേ ഒരു പ്രശ്നമുണ്ട് ! എംവിഡി പൊക്കി, പിഴ 1.25 ലക്ഷം

മലപ്പുറം: തിരിച്ചറിയാൻ പോലുമാകാത്ത വിധം രൂപമാറ്റം വരുത്തി ഇരു ചക്ര വാഹനത്തിൽ അഭ്യാസം കാണിച്ച് സിനിമാ സ്റ്റൈലിൽ ഷൂട്ടൊക്കെ ചെയ്തു റീൽ ആക്കി. സംഭവം റീച്ചും ലൈക്കും കിട്ടിയെങ്കിലും ഒപ്പം ഒന്നേക്കാൽ ലക്ഷം രൂപ പിഴയും കിട്ടി. മലപ്പുറം ജില്ലയിലെ ഇൻസ്റ്റഗ്രാം താരങ്ങളടക്കമുള്ളവർക്കാണ് നിയമം ലംഘിച്ച് ബൈക്ക് മോഡിഫിക്കേഷൻ നടത്തിയതിനും അപകടകരമായ വിധം വാഹനം ഓടിച്ചതിനും എട്ടിന്‍റെ പണി കിട്ടിയത്.
തി​രൂ​ര്‍, തി​രൂ​ര​ങ്ങാ​ടി, പൊ​ന്നാ​നി, ഏ​റ​നാ​ട്, കൊ​ണ്ടോ​ട്ടി, നി​ല​മ്പൂ​ര്‍, പെ​രി​ന്ത​ല്‍മ​ണ്ണ താ​ലൂ​ക്കു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലീ​സും മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്റ് വി​ഭാ​ഗ​വും ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാണ് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തത്. 1,25,000 രൂ​പ​യോ​ളം പി​ഴ ഈ​ടാ​ക്കി​യ പൊ​ലീ​സ്, ഇൻസ്റ്റ താരങ്ങൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍നി​ന്ന് പോസ്റ്റുകൾ എല്ലാം ഒ​ഴി​വാ​ക്കി​യ ശേ​ഷ​മാ​ണ് വാ​ഹ​ന​ങ്ങ​ള്‍ വി​ട്ടു​ന​ല്‍കി​യ​ത്. 

പി​ടി​കൂ​ടി​യ​വ​രു​ടെ ഡ്രൈ​വി​ങ് ലൈ​സ​ൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എ​ന്‍ഫോ​ഴ്സ്മെ​ന്റ് ആ​ര്‍.​ടി.​ഒ ന​സീ​ര്‍ അ​റി​യി​ച്ചു. മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ പ്ര​മോ​ദ് ശ​ങ്ക​ര്‍, അ​സൈ​നാ​ര്‍, വി. ​വി​ജീ​ഷ്, ഡി​ബി​ന്‍ എ​ട​വ​ന, എ​സ്. ജെ​സ്സി, അ​ബ്ദു​ല്‍ക​രീം ചാ​ലി​ല്‍, ഷൂ​ജ മാ​ട്ട​ട, മ​നോ​ഹ​ര​ന്‍, സ​ലീ​ഷ് മേ​ലെ​പാ​ട്ട്, സ​തീ​ഷ് ശ​ങ്ക​ര്‍, എ​സ്.​ഐ​മാ​രാ​യ ഫി​റോ​സ്, മു​കു​ന്ദ​ന്‍, ബാ​ബു, ക്ലീ​റ്റ​സ് എ​ന്നി​വ​ര്‍ ന​ട​പ​ടി​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി.
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍