കൊടിയത്തൂർ പി.ടി.എം. ഹയർ സെക്കന്‍ഡറി സ്കൂൾ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്നത് 13 ജോഡി ഇരട്ടകള്‍

മുക്കം : ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയാരംഭിച്ചപ്പോൾ പതിമൂന്ന് ജോഡി ഇരട്ടക്കുട്ടികൾ പരീക്ഷ എഴുതുന്നതിലൂടെ ശ്രദ്ധേയമായിരിക്കുകയാണ് കൊടിയത്തൂർ പി.ടി.എം. ഹയർ സെക്കന്‍ഡറി സ്കൂൾ. 877 പേരാണ് ഈ വർഷം പരീക്ഷക്കിരിക്കുന്നത്. ഇത് വിദ്യാലയചരിത്രത്തിലെ ഏറ്റവും കൂടിയ എണ്ണവുമാണ്.

ഓമശ്ശേരി സ്വദേശികളായ എ.പി ബഷീർ, ബുഷ്റ ദമ്പതികളുടെ മക്കളായ ഫഹദ് ബഷീർ, റീഹ ഫാത്തിമ, കൊടിയത്തൂർ സ്വദേശികളായ പി.എ ആരിഫ് അഹമദ് സുഹൈന ദമ്പതികളുടെ മക്കളായ ഹാനി റഹ്മാൻ, ഹാദി റഹ്മാൻ, വാലില്ലാ പുഴ സ്വദേശികളായ അബ്ദുൽ ജബ്ബാർ നജ്മുന്നീസ ദമ്പതികളുടെ മക്കളായ മുഹമ്മദ് അജ്ഹദ്, മുഹമ്മദ് അജ് വദ് കൊടിയത്തൂർ സ്വദേശികളായ രവീന്ദ്രൻ സ്മിത ദമ്പതികളുടെ മക്കളായ അമൽ ,അർച്ചന അബൂബക്കർ സുഹറ ദമ്പതികളുടെ മക്കളായ അഫ്ന, ഷിഫ്ന ഓമശ്ശേരി സ്വദേശികളായ അബ്ദുറഹിമാൻ സീന ഭായ് ദമ്പതികളുടെ മക്കളായ അബിയ ഫാത്തിമ അഫിയ ഫാത്തിമ എരഞ്ഞിമാവ് സ്വദേശികളായ അബ്ദുൽ ഗഫൂർ ബേബി ഷഹ്ന ദമ്പതികളുടെ മക്കളായ വി.ഫാസിയ, വി മുഹമ്മദ് ഫാസിൽ കാരശ്ശേരി സ്വദേശികളായ മഞ്ചറജമാൽ ജസീന ദമ്പതികളുടെ മക്കളായ ഹയ ഫാത്തിമ, ഹന ഫാത്തിമ, മുക്കം സ്വദേശികളായ അൻവർ ഗദ്ദാഫി ഷഫീന ദമ്പതികളുടെ മക്കളായ ഫാത്തിമ ലിയ, ഫാത്തിമ സിയ.പന്നിക്കോട് സ്വദേശികളായ സുരേന്ദ്രബാബു, ഷീജ ദമ്പതികളുടെ മക്കളായ കൃഷ്ണേന്ദു, കൃപാനന്ദ് എരഞ്ഞിമാവ് സ്വദേശികളായ പി.പി മൻസൂറലി ലൈലാബി ദമ്പതികളുടെ മക്കളായ സൻഹ, മിൻഹ, മാവൂർ സ്വദേശികളായ അബ്ദുറഹിമാൻ സാബിറ ദമ്പതികളുടെ മക്കളായ ഫാത്തിമ റിയ ആയിശ ദിയ ഗോതമ്പറോഡ് സ്വദേശികളായ ഷമീർ റഫ്നീന ദമ്പതികളുടെ മക്കളായ എ.എസ് റിഹാൻ, റിഷാൻ എന്നിവരാണ് ഇരട്ട സഹോദരങ്ങൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍