രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ; കേരളത്തിലെ 16 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ച് കോൺഗ്രസ്
ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് മത്സരിക്കുന്ന16 മണ്ഡലത്തിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ചത്തീസ്ഗഡ്, കര്‍ണാടക, കേരളം, മേഘാലയ, നാഗാലാന്‍ഡ്, സിക്കിം, തെലങ്കാന സംസ്ഥാനങ്ങളിലെ 39 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ചത്തീസ്ഗഡിൽ മുൻമുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, കർണാടകയിൽ ഡി കെ ശിവകുമാറിൻ്റെ സഹോദരൻ ഡി കെ സുരേഷ് തുടങ്ങിയ പ്രമുഖർ ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
തിരുവനന്തപുരം - ശശി തരൂർ
ആറ്റിങ്ങൽ - അടൂർ പ്രകാശ്
പത്തനംതിട്ട - ആൻ്റോ ആൻ്റണി
മാവേലിക്കര - കൊടിക്കുന്നിൽ സുരേഷ്
ആലപ്പുഴ - കെ സി വേണുഗോപാൽ
ഇടുക്കി - ഡീൻ കുര്യാക്കോസ്
എറണാകുളം - ഹൈബി ഈഡൻ
ചാലക്കുടി - ബെന്നി ബഹ്നാൻ
തൃശൂർ - കെ മുരളീധരൻ
ആലത്തൂർ - രമ്യാ ഹരിദാസ്
പാലക്കാട് - വി കെ ശ്രീകണ്ഠൻ
കോഴിക്കോട് - എം കെ രാഘവൻ
വയനാട് - രാഹുൽ ഗാന്ധി
വടകര - ഷാഫി പറമ്പിൽ
കണ്ണൂർ - കെ സുധാകരൻ
കാസർകോട് - രാജ് മോഹൻ ഉണ്ണിത്താൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍