താമരശ്ശേരി – ചുങ്കം ലിങ്ക് റോഡ് വികസനം: കിഫ്ബി യിൽ നിന്ന് 74 കോടി 38 ലക്ഷം രൂപ

താമരശ്ശേരി:2016-17 ബജറ്റിൽ
അനുവദിക്കപ്പെട്ട താമരശ്ശേരി ബൈപ്പാസ് പദ്ധതി പിന്നീട് താമരശ്ശേരി – ചുങ്കം ലിങ്ക് റോഡ് എന്ന് നാമകരണം ചെയ്ത പദ്ധതിയ്ക്കായി കിഫ്ബി യിൽ നിന്ന് 74 കോടി 38 ലക്ഷം രൂപ അനുവദിച്ചു.
എട്ടു വർഷം പിന്നിട്ട താമരശ്ശേരിക്കാരുടെ ഈ സ്വപ്ന പദ്ധതി യഥാർഥ്യമാവുകയാണെന്ന് ഡോ: എം. കെ മുനീർ അറിയിച്ചു.
കിഫ്‌ബിയുടെ മാർച്ച്‌ 3 ന് നടന്ന 25ാം എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗ് ഫണ്ട്‌ അനുവദിക്കുന്നതിനു തീരുമാനിക്കുകയും ആദ്യഘട്ട പ്രവർത്തണമെന്ന നിലയിൽ ഭൂമി ഏറ്റെടുക്കലിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 74 കോടി 38 ലക്ഷം രൂപയാണ് അനുവദിച്ചത്. ഭൂമി ഏറ്റെടുക്കലടക്കമുള്ള പ്രവർത്തി എത്രയും വേഗം പൂർത്തീകരിച്ചു താമരശ്ശേരിയിലെ ഗതാഗത കുരുക്ക് പരിഹരിക്കുമെന്ന് എം. എൽ.എ അറിയിച്ചു

2021 ഇൽ ഡോ: എം. കെ മുനീർ എം. എൽ. എ ആയതിനു ശേഷം കിഫ്ബിയിൽ നിരന്തരം യോഗങ്ങൾ വിളിച്ചു ചേർക്കുകയും പദ്ധതിയുടെ പ്രത്യേക ഉദ്ദേശ ഏജൻസിയായ ആർ. ബി. ഡി. സി. കെ അധികൃതരുമായി ചർച്ച നടത്തി പദ്ധതിയുടെ കരട് രൂപം തയാറാക്കി കിഫ്‌ബിക്ക് സമർപ്പിച്ചു.
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍