പുത്തേട്ടുപടവിൽ ചെറിയാൻ (കുഞ്ഞ്-89) അന്തരിച്ചു.
ചെമ്പനോട (കോഴിക്കോട്): പുത്തേട്ടുപടവിൽ ചെറിയാൻ (കുഞ്ഞ്-89) അന്തരിച്ചു.
സംസ്കാരം ഇന്ന് (20-03-2024 ബുധൻ) വൈകുന്നേരം 4:00-ന് താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പിതാവിൻ്റെ മുഖ്യകാർമികത്വത്തിൽ ചെമ്പനോട സെൻ്റ് ജോസഫ്സ് പള്ളിയിൽ.
ഭാര്യ: മേരി ചെമ്പോട്ടിക്കൽ കുടുംബാംഗം (കൂരാച്ചുണ്ട്).
മക്കൾ: ഫാ. ഫിലിപ്പ് എസ്.ഡി.ബി. (ഡോൺ ബോസ്കോ ഹൈസ്കൂൾ ലാംജിങ്ങ്, ഇംഫാൽ - മണിപ്പൂർ), സിസ്റ്റർ സൂനം എസ്. എ. ബി.എസ്. (ബോട്ടാട് - ഗുജറാത്ത്), സിസ്റ്റർ സ്നേഹ, ഹോളി ക്രോസ് (അംബികപൂർ - ചത്തീസ്ഗഡ്), ഫാ. ജോസ്, താമരശ്ശേരി രൂപത, (അദ്ധ്യാപകൻ, സെൻ്റ് തോമസ് എച്ച്. എസ്. കൂരാച്ചുണ്ട്).
സഹോദരങ്ങൾ: റോസമ്മ ജോസഫ്, മേരി മാത്യു, പരേതരായ പാപ്പച്ചൻ, ഔസേപ്പച്ചൻ.
ഫാ. ജോമോൻ എം.സി. ബി.എസ്, സി. ടെസിൻ എസ്.എച്ച്. എന്നിവർ സഹോദരപുത്രരും, സി. ആൽഫിൻ മാത്യു എസ്.എച്ച്, സി. ഡെയ്സി മാത്യു എസ്.എച്ച്, സി. അൽഫോൻസ മാത്യു എസ്.എച്ച്. എന്നിവർ സഹോദരീ പുത്രികളുമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍