ഐആര്‍എംയു നടുവണ്ണൂര്‍ മേഖല കണ്‍വെന്‍ഷനും, ഐഡി കാര്‍ഡ് വിതരണവും.
നടുവണ്ണൂർ:ഐ.ആർ.എം.യു നടുവണ്ണൂർ മേഖല കൺവെൻഷൻ ഭാരവാഹി തെരഞ്ഞെടുപ്പും
ഐ ഡി കാർഡ് വിതരണവും നടുവണ്ണൂർ പ്രസ് ഫോറം ഹാളിൽ നടന്നു. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി.ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
തുടർന്ന് നൊൾസ്റ്റാജിക് ഹോട്ടലിൽ ഇഫ്താർ പാർട്ടിയും നടന്നു..
ബാലകൃഷ്ണൻ വിഷ്ണോത്ത്, കുഞ്ഞബ്ദുള്ള വാളൂർ, പി.കെ.പ്രിയേഷ് കുമാർ, പ്രകാശൻ ഇല്ലത്ത്, കെ.ടി.കെ.റഷീദ്, ജിതേഷ് പുലരി, സജീർ വാളൂർ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി
ബാലകൃഷ്ണൻ വിഷ്ണോത്ത് (പ്രസിഡൻ്റ്), ജിതേഷ് പുലരി (സെക്രട്ടറി) ,മനോജ് അഴകത്ത് (വൈസ് പ്രസിഡൻ്റ്), എൻ.കെ. സാലിം(ജോ. സെക്രട്ടറി), സജീർ വാളൂർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍