കരിയാത്തൻ കാവ് സ്വദേശി ഖത്തറിൽ നിര്യാതനായി
ദോഹ: ബാലുശ്ശേരി ഉണ്ണിക്കുളം കരിയാത്തൻ കാവ് സ്വദേശി ചീപ്പാറ അബ്ദുൽ മജീദ് (62) ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ മരിച്ചു. സൂപ്പർമാർക്കറ്റിൽ ജീവനക്കാരനായിരുന്നു.
റയ്യാനിലെ താമസ സ്‌ഥലത്തുവെച്ച് വ്യാഴാഴ് ച രാവിലെ ഹൃദയാഘാതമുണ്ടായതിനു പിന്നാലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. റസീനയാണ് ഭാര്യ. മക്കൾ: ഡോ. അഫ്‌സന, ആദിൽ. മരുമകൻ: ഡോ. അർഷാദ് വി.പി. സഹോദരങ്ങൾ: അസ്സൻകോയ, മറിയം, നഫീസ, ഖദീജ.
കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയതിനു ശേഷം ഞായറാഴ്ച രാത്രി 7.25ന് ദോഹയിൽ നിന്നുള്ള ഖത്തർ എയർവേസിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച രാവിലെ ഏഴിന് ശിവപുരം മഹല്ല് ജുമാമസ് ജിദിലാണ് ഖബറടക്കം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍