കന്നൂട്ടിപ്പാറ സ്കൂളിൽ തെളിനീർ കുടിക്കാം പാറിപ്പറക്കാം പദ്ധതിക്ക് തുടക്കമായി..


കട്ടിപ്പാറ :കത്തുന്ന കൊടുംവേനലിൽ ദാഹജലം ലഭിക്കാതെ തൊണ്ട പൊട്ടുന്ന പക്ഷികൾക്ക് കുടിക്കാനായി മൺകുടങ്ങളിൽ ശുദ്ധജലം നിറച്ചു വെക്കുന്ന പദ്ധതിയായ തെളിനീർ കുടിക്കാം പാറിപ്പറക്കാമിന് കന്നൂട്ടിപ്പാറ ഐയുഎം എൽ പി സ്കൂളിൽ തുടക്കമായി.
 പദ്ധതിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം നിർവ്വഹിച്ചു. കലുഷിതമായ ലോകക്രമത്തിൽ വളർന്നു വരുന്ന കുട്ടികളിൽ സഹജീവിസ്നേഹവും കഷ്ടപ്പെടുന്നവരോട് സഹാനുഭൂതിയും സഹായമനസ്ക്കതയും സംക്രമിപ്പിക്കുവാൻ ഇത്തരം പ്രവർത്തനങ്ങൾ വലിയ പങ്കു വഹിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്കൂളിലെ അലിഫ് അറബിക് ക്ലബിൻ്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ക്ലബ് കൺവീനർ കെ.സി ശിഹാബ് അധ്യക്ഷം വഹിച്ചു.
  വിദ്യാലയത്തിന് പുറമെ കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ചും പദ്ധതി നടപ്പിലാക്കുന്നുണ്ട്. കെ.ടി ആരിഫ്, കെ.പി ജസീന , പി സജീന,ദിൻഷ ദിനേശ്, ഫൈസ് ഹമദാനി, പി.പി തസ്ലീന, സ്കൂൾ ലീഡർ അളക ലക്ഷ്മി മുതലായവർ ആശംസകളർപ്പിച്ചു. ഇ പി മുൻസില, റൂബി എം.എ, ഷഫ്ന ഷറിൻ,കെ. പി മുഹമ്മദലി നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍