കന്നൂട്ടിപ്പാറ സ്കൂളിൽ മലയാള മധുരം പദ്ധതിക്കു തുടക്കമായി.
കട്ടിപ്പാറ : സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ മധ്യവേനലവധിക്കാലത്ത് ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ ഭാഷാ പരിജ്ഞാനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന മലയാള മധുരം പരിപാടിക്ക് കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂളിൽ തുടക്കമായി.
പരിപാടിയുടെ ഉദ്ഘാടനം ഒന്നാം ക്ലാസിലെ മൻഹ ഫാത്തിമയ്ക്കു പുസ്തകം സമ്മാനിച്ചു കൊണ്ട് വാർഡ് മെമ്പർ എ കെ അബൂബക്കർ കുട്ടി നിർവ്വഹിച്ചു. കുട്ടികളെ ഏറെ ആകർഷിക്കുന്ന അതിമനോഹരമായ പുസ്തകങ്ങളാണ് SSK ലഭ്യമാക്കിയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്കൂൾ ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം അധ്യക്ഷം വഹിച്ചു. ഏപ്രിൽ, മെയ് മാസങ്ങളിലായി ക്രമാനുഗതമായ പ്രവർത്തനങ്ങളിലൂടെ ശാസ്ത്രീയമായി മുന്നേറുന്ന മലയാള മധുരം പരിപാടി കൃത്യമായി നടപ്പിലാക്കിയാൽ അത്ഭുതകരമായ റിസൾട്ട് ഉറപ്പാക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സീനിയർ അസിസ്റ്റൻ്റ് കെ.ടി ആരിഫ്, SRG കൺവീനർ ദിൻഷ ദിനേശ്, സ്റ്റാഫ് സെക്രട്ടറി കെ.പി ജസീന , അലിഫ് അറബിക് ക്ലബ് കൺവീനർ കെ.സി. ശിഹാബ്, ഐ ടി കോർഡിനേറ്റർ ഫൈസ് ഹമദാനി, ഗണിത ക്ലബ് കൺവീനർ പി.പി. തസലീന, നാട്ടുപച്ച കൺവീനർ ഷഫ്ന ഷറിൻ,സ്കൂൾ ലീഡർ അളകലക്ഷ്മി മുതലായവർ ആശംസകളർപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍