ജനതാദൾ എസ്സ് മാർച്ചും ധർണയും നടത്തി

കോഴിക്കോട്:ജനതാദൾ എസ്സ്  കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്രസർക്കാരിന്റെ കർഷക നയത്തിനെതിരായി മാർച്ചും ധാരണയും നടത്തി. കേന്ദ്ര സർക്കാർ കർഷകരുമായി ഉണ്ടാക്കിയ കരാർ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു മാർച്ചും ധർണയും.  മാർച്ചിനു ശേഷം
കോഴിക്കോട് മാനാഞ്ചിറ ടെലിഗ്രാം ഓഫീസിന് മുമ്പിൽ നടന്ന ധർണ ജനതാദൾ എസ്സ്  കോഴിക്കോട് ജില്ലാ പ്രസിഡണ്ട് കെ കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. അസീസ് മണലൊടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി ടി ആസാദ് ,ടി എൻ കെ ശശീന്ദ്രൻ  മാസ്റ്റർ ,കെ പി അബൂബക്കർ, ടി കെ ബാലഗോപാൽ, അഡ്വക്കറ്റ് എ കെ ജയകുമാർ, ചോലക്കര വിജയൻ, മാട്ടുമ്മൽ ഹാഷിം,ടി കെ ഷെരീഫ്, വി എം ആഷിക്, കളത്തിങ്കൽ ബീരാൻകുട്ടി, അഡ്വക്കറ്റ് ബിനീഷ പി പി, മുഹമ്മദാലി പി, അബ്ദുൽ മജീദ്, നിധിൻ എം ടി കെ, സനൽ കുമാർ, കെ വി സെബാസ്റ്റ്യൻ , കെ ലൈല, ബാബു മാസ്റ്റർ കൊയിലോത്ത്, ബിജു പേരാമ്പ്ര, കെ കെ രവീന്ദ്രൻ, റഹീം മാസ്റ്റർ, അഷറഫ് വെള്ളിവടി, മിസ്താഹ് എ പി തുടങ്ങിയവർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍