കന്നൂട്ടിപ്പാറ സ്കൂളിൽ പഠനോത്സവം
കട്ടിപ്പാറ :കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂളിൽ ഈ അധ്യയന വർഷത്തെ പഠനോത്സവം (മധുരം 2k24) കുട്ടികൾ ആർജ്ജിച്ചെടുത്ത അറിവുകളും ധാരണകളും ശേഷികളും നൈപുണികളും ശീലമനോഭാവങ്ങളും തുടി കൊട്ടിയ വ്യത്യസ്തവും നവീനവുമായ പ്രവർത്തനങ്ങളുടെ സമ്മോഹനമായ അവതരണഭംഗി സൃഷ്ടിച്ചു കൊണ്ട് കുട്ടികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി മാറി.
വാർഡ് മെമ്പറും ചീഫ് പ്രമോട്ടറുമായ എ കെ അബൂബക്കർ കുട്ടി പഠനോത്സവത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികളിലും രക്ഷിതാക്കളിലും ഏറെ ആത്മവിശ്വാസമുണർത്തുന്നതാണ് പoനോത്സവമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. HM അബുലൈസ് തേഞ്ഞിപ്പലം അധ്യക്ഷനായി. കുട്ടികളുടെ പഠന മികവ് സമൂഹത്തിന് ബോധ്യപ്പെടുത്തുവാൻ ഏറ്റവും നല്ല ഉപാധിയാണ് പoനോത്സവമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. CRC കോർഡിനേറ്റർ റാലിസ രാജു, SRG കൺവീനർ ദിൻഷ ദിനേശ്, സീനിയർ അസിസ്ററൻ്റ് കെ.ടി. ആരിഫ്, സ്റ്റാഫ് സെക്രട്ടറി കെ.പി. ജസീന , അറബിക് ക്ലബ് കൺവീനർ കെ.സി. ശിഹാബ്, ഗണിത ക്ലബ് കൺവീനർ പി.പി. തസലീന, ഇംഗ്ലീഷ് ക്ലബ് കൺവീനർ റൂബി എം എ , നാട്ടുപച്ച കൺവീനർ ഷഫ്ന ഷെറിൻ മുതലായവർ പ്രസംഗിച്ചു. ഐ ടി കോർഡിനേറ്റർ ഫൈസ് ഹമദാനി, പ്രവൃത്തി പരിചയ ക്ലബ് കൺവീനർ ഇ.പി. മുൻസില,കെ.പി മുഹമ്മദലി മുതലായവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍