ഗതാഗതം നിയന്ത്രണം

ഗതാഗതം നിയന്ത്രണം

നടുവണ്ണൂർ ടൗണിൽ ഇന്റർലോക്ക് പതിക്കുന്നതിന്റെ ഭാഗമായി നടുവണ്ണൂർ ബസ് സ്റ്റാന്റിന് മുൻവശത്ത് പ്രവൃത്തി നടക്കുന്നതിനാൽ  മാർച്ച് 25 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഗതാഗതം ഭാഗികമായി നിയന്ത്രിച്ചതായി പൊതുമരാമത്ത വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ഗതാഗത നിയന്ത്രണം

ജില്ലയിലെ കിഫ്ബി പദ്ധതിയിൽപ്പെട്ട കുളങ്ങരത്ത്- നമ്പിത്താൻകുണ്ട്- വാളൂക് - വിലങ്ങാട് റോഡ് നവീകരണവുമായി ബന്ധപെട്ട്  നമ്പിത്താൻകുണ്ട് കലുങ്ക്  പൂർണമായി പൊളിച്ച് പണിയുന്നതിനാൽ മാർച്ച് 25 മുതൽ പ്രവൃത്തി  അവസാനിക്കുന്നത് വരെ  ഗതാഗതം  പൂർണമായി തടസപ്പെടുമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് - പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ്, കോഴിക്കോട്/ വയനാട് ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. തിനൂരിൽ നിന്നും നരിപ്പറ്റ ഭാഗത്തേക്കും, നരിപ്പറ്റയിൽ നിന്നും തിനൂർ ഭാഗത്തേക്കും പോകുന്ന ഭാര വാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങൾ കായകൂൽ റോഡ് വഴി തിരിഞ്ഞ് പോകേണ്ടതും ഇതുവഴിയുള്ള വലിയ വാഹനങ്ങൾ കൈവേലി വഴി പോകേണ്ടതുമാണ്.

ഗതാഗതം നിയന്ത്രണം

ഉളിക്കാപറമ്പ് - കാവിലട റോഡിൽ - ചുളളിക്കാപറമ്പ് ഭാഗത്ത് കൾവർട്ടിന്റെ പുനർനിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ മാർച്ച് 25 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍