MDMA യും കഞ്ചാവുമായി യുവാക്കൾ പിടിയിൽ
തൊട്ടിൽപ്പാലം : ചാത്തൻങ്കോട്ടുനടയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ മാരക രാസലഹരിയായ MDMA യും കഞ്ചാവും പിടിച്ചെടുത്തു.
ചേരാപുരം, പൂമുഖം സ്വദേശികളായ സിറാജ് തട്ടാൻകണ്ടി സജീർ പടിക്കൽ എന്നിവരാണ് ഇന്ന് പുലർച്ചെ 4 മണിക്ക് പോലീസ് പിടിയിലാവുന്നത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ്
96.7 ഗ്രാം MDMA യും 10 ഗ്രാം കഞ്ചാവും പിടികൂടുന്നത്, വയനാട് ഭാഗത്തു നിന്നും കുറ്റ്യാടി ഭാഗത്തേക്ക് കാറിൽ സഞ്ചരിക്കുമ്പോയാണ് പ്രതികൾ പോലീസ് പിടിയിലാകുന്നത്. മുൻപും സമാന രീതിയിലുള്ള കേസുകളിൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ട്.
കുറ്റ്യാടി,ആയഞ്ചേരി ഭാഗങ്ങളിൽ ചില്ലറ വില്പനയ്ക്കയാണ് ലഹരി പഥാർത്തങ്ങൾ എത്തിച്ചത് എന്ന് സംശയിക്കുന്നൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍