വടകരയിൽ പോളിങ് അവസാനിച്ചത് 11:45 ന്: കോഴിക്കോട് 75.16% പോളിങ്: വടകരയിൽ 76.58%പോളിങ്

കോഴിക്കോട്:ലോക് സഭ തെരഞ്ഞെടുപ്പിൻ്റെ വോട്ടിങ് രാത്രി ഏറെ വൈകിയും നടന്ന വടകരയിലേയും കോഴിക്കോട്ടേയുംപോളിങ് അവസാനിച്ചത് 11:45 ന്. ഏഴ് മണിയ്ക്ക് അവസാനിക്കേണ്ട പോളിങ്ങാണ് രാത്രി 11:45വരെ നീണ്ടത്. വടകര കുറ്റ്യാടി മണ്ഡലത്തിലെ 141 -ാം ബൂത്തിലാണ് (മുടപ്പിലാവില്‍ എല്‍ പി സ്‌കൂള്‍) ഏറ്റവും അവസാനം വോട്ടെടുപ്പ് തീര്‍ന്നത്. 11.43നാണ് അവസാനത്തെ ആള്‍ വോട്ട് ചെയ്തത്.
157 ബൂത്തുകളിലാണ് രാത്രി 10 മണിയ്ക്ക് ശേഷം പോളിങ് നടക്കുന്നത്. 2248 ബൂത്തുകളിൽ 2091 ബൂത്തുകളിൽ മാത്രമാണ് നിശ്ചിത സമയത്ത് വോട്ടിങ് പൂർത്തിയായത്.
വടകരയിലെ 126, കോഴിക്കോട്ടെ 15 ബൂത്തുകളിലാണ് രാത്രി 10.30 ന് ശേഷവും വോട്ടർമാർ വോട്ട് രേഖപ്പെടുത്തത്. പോളിങ് വൈകിയത് വോട്ടർമാരെ ഏറെ വലച്ചു. ഇ.വി.എമ്മുകൾ പണിമുടക്കിയതും ഉദ്യോഗസ്ഥരുടെ വേഗത കുറവുമാണ് വോട്ടിങ് നീളാൻ ഇടയാക്കിയതെന്നാണ് ആക്ഷേപം. പോളിങ് അവസാനിപ്പിച്ചപ്പോൾ
കോഴിക്കോട് ലോക്സഭ മണ്ഡലം 75.16% പോളിങ്ങും വടകര ലോക്സഭ മണ്ഡലം 77.66% പോളിങ്ങും രേഖപ്പെടുത്തി.

ഇരു മണ്ഡലങ്ങളിലേയും നിയമസഭാ മണ്ഡലങ്ങളിലെ പോളിങ്

കോഴിക്കോട് ലോക്സഭ മണ്ഡലം 75.16%

ബാലുശ്ശേരി: 76.58%
എലത്തൂർ: 77.36%
കോഴിക്കോട് നോർത്ത്: 70.95%
കോഴിക്കോട് സൗത്ത്: 71.87%
ബേപ്പൂർ: 74.89%
കുന്ദമംഗലം: 78.15%
കൊടുവള്ളി: 76.31%
വടകര ലോക്സഭ മണ്ഡലം 77.66%
വടകര: 79.08%
കുറ്റ്യാടി: 77.64%
നാദാപുരം: 77.30%
കൊയിലാണ്ടി: 76.72%
പേരാമ്പ്ര: 79.40%
തലശ്ശേരി: 76.01%
കൂത്തുപറമ്പ്‌: 76.31%

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍