ഡിവോഴ്‌സ് മാട്രിമോണി ആപ്പിലൂടെ ക്രിപ്‌റ്റോ കറൻസി തട്ടിപ്പ്; എറണാകുളം സ്വദേശിനിയായ യുവതി 12.30 ലക്ഷം രൂപ ഓൺലൈനായി തട്ടിയെടുത്തയായി പരാതി


താമരശ്ശേരി: ഡിവോഴ്‌സ് മാട്രിമോണി ആപ്പ് വഴി പരിചയപ്പെട്ട യുവതി ക്രിപ്‌റ്റോ കറൻസി ട്രേഡിങ് നടത്താനെന്ന പേരിൽ കബളിപ്പിച്ച് 12,30,000 തട്ടിയെടുത്തതായി പരാതി. താമരശ്ശേരി സ്വദേശിയായ നാല്പ്പത്തിയൊന്നുകാരനാണ് തട്ടിപ്പിന് ഇരയായത്. യുവാവിന്റെ പരാതിയിൽ വഞ്ചനാക്കുറ്റത്തിനും ഐ.ടി ആക്ട് 66 ഡി പ്രകാരവും താമരശ്ശേരി പോലീസ് കേസെടുത്തു.

 എറണാകുളം സ്വദേശിനി നിത്യ(35) എന്ന് പറഞ്ഞ് ഡിവോഴ്‌സ് മാട്രിമോണി ആപ്പ് വഴി പരിചയപ്പെട്ട യുവതി തന്നെ വഞ്ചിച്ച് പണം കൈക്കലാക്കിയതായി യുവാവിന്റെ പരാതിയിൽ പറയുന്നു. ഓൺലൈൻ ട്രേഡിങ് ആപ്പ് വഴി ക്രിപ്‌റ്റോ കറൻസി ഇടപാട് നടത്തി ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് യുവാവിനെ വിശ്വസിപ്പിക്കുകയായിരുന്നു. കഴിഞ്ഞവർഷം നവംബർ 21-ന് ആപ്പിക്കേഷൻ ലിങ്ക് അയച്ചുകൊടുക്കുകയും അത് വഴി ഡെവ്ൻകോയിൻ എന്ന് പേരുള്ള ക്രിപ്‌റ്റോ കറൻസി ട്രേഡിങ് ആപ്പ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യിക്കുകയും ചെയ്തു. തുടർന്ന് തൊട്ടടുത്ത ദിവസം മുതൽ പലതവണകളായി പല അക്കൗണ്ടുകൡലേക്ക് 12,30,000 രൂപ അയപ്പിച്ച് കൈവശപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍