പൂനൂർ ഹജ്ജ് ക്യാമ്പ് ഏപ്രിൽ 20ന്

പൂനൂർ: പൂനൂർ ഹജ്ജ് ക്യാമ്പ് ഈ മാസം ഇരുപത് ശനിയാഴ്ച പൂനൂർ ഇഷാഅത്ത് ക്യാമ്പസിൽ നടക്കും. രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം നാലുമണി വരെ  നടക്കുന്ന ഹജ്ജ് പരിശീലന ക്ലാസിന് പ്രമുഖ പണ്ഡിതന്മാർ നേതൃത്വം  നൽകും. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയും സ്വകാര്യ  ഹജ്ജ് ഗ്രൂപ്പുകൾ വഴിയും  ഈ വർഷം ഹജ്ജിനു പോകുന്ന ഹാജിമാർക്കാണ്
ഹജ്ജ് പരിശീലന ക്ലാസ് 
സംഘടിപ്പിക്കുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി വിപുലമായ രൂപത്തിൽ പൂനൂർ ഹജ്ജ് ക്യാമ്പ് നടത്തി വരുന്നുണ്ട്. ഹജ്ജ് ക്യാമ്പ് വിജയത്തിനായി 101 അംഗ സ്വാഗതസംഘത്തിന് രൂപം നൽകി.
ഭാരവാഹികൾ:
പി കെ അബ്ദുൽ നാസർ സഖാഫി (ചെയർമാൻ), ടി പി അബ്ദുസ്സമദ് മാസ്റ്റർ (ജന. കൺ.) , ബാപ്പു ഹാജി (ഫിനാ.).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍