താമരശ്ശേരിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; 7 പേര്‍ക്ക് പരിക്ക്
താമരശ്ശേരി : കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാത്രി 10.30ഓടെ മുക്കം സംസ്ഥാന പാതയില്‍ താമരശ്ശേരി കുടുക്കില്‍ ഉമ്മരത്ത് ആണ് സംഭവം. നന്മണ്ട സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറും നരിക്കുനി സ്വദേശിയുടെ കാറുമാണ് കൂട്ടിയിടിച്ചത്.
ഒരു കാറിലെ നന്മണ്ട സ്വദേശികളായ 6 പേര്‍ക്കും മറ്റൊരു കാറിലെ നരിക്കുനി സ്വദേശിക്കുമാണ് പരുക്കേറ്റത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചശേഷം ഒരു കാര്‍ റോഡിലൂടെ പോവുകയായിരുന്ന ലോറിയിലും ഇടിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍