മൂന്ന് വയസുകാരനെ മടിയിൽ ഇരുത്തി ഡ്രൈവിംഗ്; ലൈസൻസ് സസ്‌പെൻഡ് ചെയ്ത് ആർടിഒ

കോഴിക്കോട്: പുറക്കാട്ടിരിയിൽ മൂന്ന് വയസുകാരനെ മടിയിൽ ഇരുത്തി ഡ്രൈവിംഗ്. ദൃശ്യം എഐ ക്യാമറയിൽ പതിഞ്ഞതിന് പിന്നാലെ വാഹനം ഓടിച്ച മലപ്പുറം സ്വദേശിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. മൂന്ന് മാസത്തേക്കാണ് ആർടിഒയുടെ നടപടി. 

കഴിഞ്ഞ മാസം പത്താം തിയതിയായിരുന്നു സംഭവം. മലപ്പുറത്ത് നിന്ന് കുടുംബവുമൊത്ത് കുറ്റ്യാടിയിലേക്ക് പോകും വഴി കുഞ്ഞ് കരഞ്ഞപ്പോൾ കുഞ്ഞിനെ മടിയിലിരുത്തിയെന്നാണ് വാഹനം ഓടിച്ചിരുന്ന ആൾ നൽകുന്ന വിശദീകരണം. എന്നാൽ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന തരത്തിൽ കുഞ്ഞിനെ നിർത്തി വണ്ടിയോടിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതിലൂടെ മറ്റ് റോഡ് ഉപയോക്താക്കൾക്ക് കൂടി അപകടം സൃഷ്ടിക്കുമെന്ന് അധകൃതർ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍