പുല്ലാഞ്ഞിമേട്ടിൽ സ്കൂട്ടറിൽ ബസ്സിടിച്ച് ദമ്പതികൾക്ക് പരുക്ക്

താമരശ്ശേരി: പുല്ലാഞ്ഞിമേട് സ്കൂട്ടർ അപകടത്തിൽ ദമ്പതികൾക്ക് പരിക്ക്. ദേശീയപാത 766 ൽ താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേട്ടിൽ ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം. മുക്കം കാരശ്ശേരി വല്ലത്തായി പാറ സ്വദേശികളായ സവാദ് (27), ഭാര്യ  ഷർമിള ഷെറിൻ (25) എന്നിവർക്കാണ് പരുക്കേറ്റത്. 

ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്നു. ഇവരുടെ സ്കൂട്ടറിൽ ബസ് ഇടിച്ചതാണെന്നാണ് സംശയം. ബസ് നിർത്താതെ പോയതായി ഇവർ പറയുന്നു..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍