ജലജീവൻ വെട്ടി പൊളിച്ച റോഡുകൾ മഴക്ക് മുമ്പ് നന്നാക്കണം .നാഷണൽ ലീഗ്.
താമരശ്ശേരി:കുടിവെള്ളംലഭ്യമാക്കുന്നതിനു വേണ്ടി കൊണ്ടുവന്ന ജലജീവൻ പദ്ധതിക്കായി പൈപ്പ് ലൈൻ ഇടുന്നതിനു വേണ്ടി വെട്ടി പ്പൊളിച്ച റോഡുകൾ എത്രയും വേഗം പൂർവ്വ സ്ഥിതിയിൽ പണിപൂർത്തീകരിക്കണമെന്ന് നാഷണൽ ലീഗ് താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.കാല വർഷം ആരംഭിക്കുന്നത്തോടെ വെട്ടിപ്പൊളിച്ച റോഡിൽ വെള്ളക്കെട്ടും ചെളിയും കാരണം കാൽനട യാത്രപോലും ദുസ്സഹമായിരിക്കും.പൈപ്പ് ലൈൻ ഇട്ടിട്ടു മാസങ്ങൾ കഴിഞ്ഞെങ്കിലും ഇത് വരെ വെള്ളം വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല മാത്രമല്ല ആവശ്യക്കാരെ കണ്ടെത്തി അത്തരക്കാർക്ക് വെള്ളം നൽകുന്നതിനുള്ള നടപടിയും ഇത് വരെ ഉണ്ടായിട്ടില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും യോഗം മുന്നറിപ്പ് നൽകി. എളമരം കരീമിന്റെ വിജയത്തിനായി സ്കോഡ് പ്രവർത്തനങ്ങൾക്ക് രൂപം നൽകി.
യോഗത്തിൽ പഞ്ചായത്ത് നാഷണൽ ലീഗ് പ്രസിഡണ്ട് അയമു കൊരങ്ങാട് അധ്യക്ഷത വഹിച്ചു. കുഞ്ഞിമരക്കാർ. ഏ കെ. സ്വാഗതം പറഞ്ഞു.. ഷെമീർ പി. നൗഷാദ്. അഹമ്മദ്. കെ. പി,. റഫീഖ് ഇ.കെ,എന്നിവർ സംസാരിച്ചു ഷെരീഫ് തച്ചം പൊയിൽ നന്ദി രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍