സ്‌കൂട്ടര്‍ താഴ്ചയിലേക്കു മറിഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ പോപുലര്‍ ഫ്രണ്ട് മുന്‍ ദേശീയ ചെയര്‍മാന്‍ ഒഎംഎ സലാമിന്റെ മകളും കോഴിക്കോട് മെഡിക്കല്‍ കോളേജ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുമായ ഫാത്തിമ തസ്‌കിയ (24) മരിച്ചു. മെഡിക്കല്‍ ഹെല്‍ത്ത് ക്ലബ്ബ് മീറ്റിങ്ങുമായി ബന്ധപ്പെട്ട് കല്‍പ്പറ്റയില്‍ പോയി തിരിച്ച് വരുന്ന വഴിയാണ് അപകടം. പിണങ്ങോട് നിന്നു പൊഴുതന ആറാം മൈലിലേക്ക് പോകുന്ന റോഡിലെ വളവില്‍ തസ്‌ക്കിയ സഞ്ചരിച്ച സ്‌കൂട്ടര്‍ റോഡില്‍ നിന്നും താഴ്ചയിലേക്കു മറിയുകയായിരുന്നു.

മൃതദേഹം കല്‍പ്പറ്റ ഫാത്തിമ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. സഹായത്രികയായ അജ്മിയയെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു."
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍