തിരുനെല്ലിയിൽ കറിൽ സഞ്ചരിക്കുകയായിരുന്ന അച്ഛനും മകനും കടുവയുടെ മുന്നിലകപ്പെട്ടു

തിരുനെല്ലി : അച്ഛനും മകനും  കാറിൽ സഞ്ചരിക്കുന്നതിനിടെ കടുവയുടെ മുന്നിലകപ്പെട്ടു. തിരുനെല്ലി അപ്പപ്പാറ ബ്രഹ്മഗിരി ബി. എസ്റ്റേറ്റിലെ വിമലും മകൻ അഥർവും സഞ്ചരിച്ച കാറിനുമുന്നിലാണ് കടുവയകപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെ തിരുനെല്ലി തെറ്റുറോഡ് കവലയ്ക്കു സമീപത്തെ വനമേഖലയിലായിരുന്നു സംഭവം.

സുൽത്താൻ ബത്തേരിയിൽ പോയി അപ്പപ്പാറയിലെ വീട്ടിലേക്കു തിരിച്ചുവരുന്നതിനിടെയാണ് വിമൽ ഓടിച്ച കാറിനു മുന്നിലേക്ക് കടുവ ചാടിയത്. നിർത്താൻ ശ്രമിച്ചപ്പോൾ കാറിന്റെ ടയർ ഉരഞ്ഞ പാടും കടുവയുടെ നഖംകൊണ്ട പാടും റോഡിലുണ്ട്. അപ്പപ്പാറ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ റോഡിൽ നിന്നും നിരങ്ങിനീങ്ങിയാണ് അരികിൽ നിർത്താനായത്. കടുവ കാറിൽ കയറി പിടിക്കുകയായിരുന്നെന്നു വിമൽ പറഞ്ഞു. കാറിന്റെ വലതുഭാഗത്ത് സാരമായ കേടുപറ്റിയിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വാഹനമിടിച്ച കടുവയെ നിരീക്ഷിക്കുന്നതായും തോല്പെട്ടി അസി. വൈൽഡ് ലൈഫ് വാർഡൻ കെ.പി. സുനിൽകുമാർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍