താമരശ്ശേരി ചുരത്തിൽ വാഹന അപകടം; ബൈക്ക് യാത്രക്കാരൻ മരിച്ചു


താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. നെല്ലിപ്പൊയിൽ സ്വദേശി മണ്ണാട്ട് എം എം എബ്രഹാം (68) ആണ് മരിച്ചത്.രാവിലെ 6 മണിയോടെയായിരുന്നു അപകം.ഹൈവേ പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. തടി കയറ്റി ചുര ഇറങ്ങി വരികയായിരുന്ന  ലോറിയുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍