കൊടുവള്ളിയില്‍ അടച്ചിട്ട വീട്ടില്‍ കവര്‍ച്ച; സ്വര്‍ണ്ണവും പണവും കവർന്നു.
കൊടുവള്ളി: ഈസ്റ്റ് കിഴക്കോത്ത് ചാത്തന്‍ കുഴിമണ്ണില്‍ ആലിയുടെ വീട്ടിലാണ് മോഷണം നടന്നത്. അടച്ചിട്ട വീടിന്റെ ജനല്‍ ഇളക്കി മാറ്റിയാണ് കവർച്ച .
ഈ മാസം 13 ന് ആലിയും കുടുംബവും ചെന്നൈയിലേക്ക് പോയിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയിയുന്നത്.
അടുക്കളയിലെ സ്റ്റോര്‍ റൂമിന്റെ ചില്ല് തകര്‍ന്ന നിലയില്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി അറിയുന്നത്. സ്റ്റോര്‍ റൂമിന്റെ ജനല്‍ ഇളക്കിമാറ്റിയാണ് മോഷ്ടാവ് അകത്തു കടന്നത്. തുടര്‍ന്ന് സ്റ്റോര്‍ റൂമിന്റെ വാതിലിന്റെ ഒരു ചില്ല് തകര്‍ത്ത് വാതില്‍ തുറന്നു. കിടപ്പു മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന അരപവന്‍ സ്വര്‍ണ്ണവും ഇരുപതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടത്. മുക്കുപണ്ടങ്ങള്‍ പുറത്തെടുത്ത് വെച്ച നിലയിലാണ്. സ്റ്റോര്‍ റൂമിന്റെ ജനലിലൂടെയാണ് മോഷ്ടാവ് രക്ഷപ്പെട്ടതും. കൊടുവള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍