നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് മൂന്നു പേർക്ക് പരിക്ക്

താമരശ്ശേരി: സംസ്ഥാന പാതയിൽ താമരശ്ശേരി ഫോറസ്റ്റ് ഓഫീസിന് സമീപം  നിയന്ത്രണം വിട്ട കാർ മൈൽ കുറ്റിക്ക് ഇടിച്ച ശേഷം ഫോറസ്റ്റ് ഓഫീസിന്റെ മതിലിലും ഇടിച്ചാണ് അപകടമുണ്ടായത്.

പേരാമ്പ്ര എരവെട്ടൂർ ഏക്കുടത്തിൽ വീട്ടിൽ മൊഹസിന (30), സലീം, സലാ ഫാത്തിമ (ഒന്നര) എന്നിവർക്കാണ് പരുക്കേറ്റത്, മൊഹസിനയുടെ പരുക്ക് സാരമാണ്. രാത്രി 10.30 ഓടെയായിരുന്നു അപകടം, മൂന്നു പേരെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍