സമ്മറൈസ് അവധിക്കാല മോറൽ സ്കൂളിന് തുടക്കം

പൂനൂർ: അവധിക്കാലം അറിവിൻ തണലിൽ എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ പൂനൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'സമ്മറൈസ്' അവധിക്കാല മോറൽ സ്കൂളിന്  പൂനൂർ ഐ ഗേറ്റ് ഓഡിറ്റോറിയത്തിൽ തുടക്കമായി. വിസ്ഡം സ്റ്റുഡൻസ് ജില്ലാ പ്രസിഡന്റ് മൂനിസ് അൻസാരി ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡൻ്റ്സ് മണ്ഡലം പ്രസിഡൻ്റ് വി.കെ ബാസിം അധ്യക്ഷത വഹിച്ചു. വിസ്ഡം മണ്ഡലം പ്രസിഡണ്ട് സംസം അബ്ദുറഹ്മാൻ, സെക്രട്ടറി സിപി സാജിദ് ,വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി ഷമീർ മൂടാടി സംസാരിച്ചു. വസീം കവനൂർ മുഖ്യ പ്രഭാഷണം നടത്തി.വിസ്ഡം സ്റ്റുഡൻ്റ്സ് മണ്ഡലം സെക്രട്ടറി കെ നിഹാൽ റഹ്മാൻ സ്വാഗതവും സമ്മറൈസ് കൺവീനർ  അസ്‌ലം സിപി നന്ദിയും പറഞ്ഞു. മോറൽ സ്കൂൾ മെയ് 12ന് ഞായറാഴ്ച സമാപിക്കും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍