പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം കേസ് എടുക്കണം. എസ്.ഡി.പി.ഐ


ബാലുശ്ശേരി : വിദ്വേഷ പ്രസംഗത്തിൽ
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കേസെടുക്കുക. തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രവും നീതി പൂർവ്വമാവുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടത്തി. ബാലുശ്ശേരി മുക്ക് താലൂക്ക് ആശുപത്രിക്ക് സമീപത്തു നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ബസ് സ്റ്റാൻറിൽ  സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗത്തിൽ ജില്ലാ സെക്രട്ടറി പി.ടി. അഹമ്മത് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുൽ ജലീൽ സഖാഫി ഉൽഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ. ഷമീർ, ജില്ലാ കമ്മറ്റി അംഗം ബാലൻ നടുവണ്ണൂർ, മണ്ഡലം പ്രസിഡണ്ട് നവാസ് നടുവണ്ണൂർ എന്നിവർ സംസാരിച്ചു.
കൊടുവള്ളി മണ്ഡലം പ്രസിഡണ്ട് ടി.പി യൂസഫ്, പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് ഹമീദ് എവേരാട്, കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് സക്കരിയ്യ, എലത്തൂർ മണ്ഡലം പ്രസിഡണ്ട് അൻവർ പി.കെ, മണ്ഡലം സെക്രട്ടറിമാരായ ഹസീബ് പുനൂർ, റസാഖ് ആരാമ്പ്രം, കുഞ്ഞമ്മത് പേരാമ്പ്ര, ഫിറോസ് കൊയിലാണ്ടി തുടങ്ങിയവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍