താമരശ്ശേരി സോൺ പ്ലാറ്റൂൺ അസംബ്ലി നടത്തി

താമരശ്ശേരി : ഉത്തരവാദിത്തം മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ എസ്.വൈ.എസ് താമരശ്ശേരി സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈങ്ങാപ്പുഴ  പ്ലാറ്റൂൺ അസംബ്ലി നടത്തി. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി കെ അബ്ദുൽ കലാം  മാവൂർ വിഷയാവതരണം നടത്തി. തുടർന്ന്  ഈങ്ങാപ്പുഴ പാരീഷ് ഹാളിന് സമീപത്ത് നിന്ന്  നിന്നാരംഭിച്ച റാലി ഈങ്ങാപ്പുഴ
ബാസ്റ്റാൻ്റ പരിസരത്ത്  സമാപിച്ചു. സോണിലെ 64 യൂണിറ്റുകളിൽ നിന്ന്  നിന്ന് തിരെഞ്ഞെടുത്ത പ്ലാറ്റ്യൂൺ അംഗങ്ങൾ റാലിയിൽ പങ്കെടുത്തു. തുടർന്ന് നടന്ന സമാപന സമ്മേളനം ജില്ലാ പ്രവർത്തക സമിതി അംഗം എം.ടി ശിഹാബുദ്ദീൻ  സഖാഫി മുഖ്യ പ്രഭാഷണം നടത്തി. എസ്.വൈ.എസ് സോൺ പ്രസിഡൻ്റ് ജഅഫർ സഖാഫി അണ്ടോണ അധ്യക്ഷത വഹിച്ചു.  
സാബിത്ത് അബ്ദുളള സഖാഫി,
മജീദ് സഖാഫി, ഷമീർ കാവുംപുറം,   ഹമീദ് സഖാഫി,  നൗഫൽ സഖാഫി,  റഹീം സഖാഫി, നാസർ ഹിശാമി, അസീസ് ഹാറൂനി , മുഹമ്മദലി  കോളിക്കൽ, മുഹമ്മദലി കാവുംപുറം, ഷംസുദ്ദീൻ പെരുമ്പള്ളി, മുഹമ്മദ് കുട്ടി കാക്കവയൽ , യൂനുസ് സഖാഫി, സലാം കാവുംപുറം, മുസ്തഫ സഖാഫി  തുടങ്ങിയവർ സംബന്ധിച്ചു.
റഷീദ് ഒടുങ്ങാക്കാട്  സ്വാഗതവും, 
നിസാർ സഖാഫി 
നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍