നായ കുറുകെ ചാടി അപകടം: ബൈക്ക് മറിഞ്ഞ് പരുക്കേറ്റയാൾ മരിച്ചു


കോഴിക്കോട്∙ നായ കുറുകെ ചാടിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. പെരിയങ്ങാട് താമസിക്കുന്ന ബത്തേരി സ്വദേശി സുരേഷ് (50) ആണ് മരിച്ചത്. കോഴിക്കോട് പുത്തൂർമഠം മുജാഹിദ് പള്ളിക്ക് സമീപം ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍