കൂറപ്പൊയിൽ മാലിന്യം തള്ളിയ സംഭവം; പഞ്ചായത്ത് അധികൃതർ പരിശോധന നടത്തി .
താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ പത്തൊൻപതാം വാർഡിൽ കൂറപ്പൊയിൽ ശ്രീധരൻ നായരുടെയും കമലയുടെയും പറമ്പിൽ തള്ളിയ പ്ലാസ്റ്റിക്കുകൾ അടങ്ങിയ മാലിന്യം ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് എ അരവിന്ദന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.
വാഹനങ്ങൾ എത്തിപ്പെടാത്ത സ്ഥലത്ത് അര കിലോമീറ്റർ വരുന്ന ദൂരം അന്യസംസ്ഥാന തൊഴിലാളികളെ വെച്ച് തലയിൽ ചുമന്നാണ് മാലിന്യം തള്ളിയത്.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൗദാ ബീവി, മെമ്പർ ബുഷ്റ അഷ്റഫ്, ഹെൽത്ത് ഇൻസ്പെക്ടർ സമീർ വി, ഹരിതം സുന്ദരം താമരശ്ശേരി കോ ഓർഡിനേറ്റർ സത്താർ പള്ളിപ്പുറം എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. മാലിന്യം തള്ളിയവർക്കെതിരെ നോട്ടീസ് നൽകാനും ഫൈൻ ഈടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകാനും ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു. മാലിന്യം തിരികെ എടുത്തു കൊണ്ടു പോയാൽ എവിടെയാണ് സംസ്കരിച്ചത് എന്ന് ബോധിപ്പിക്കേണ്ടതാണെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍