അല സാഹിത്യ വേദി അക്ഷരോത്സവം നജീബ് കാന്തപുരം എം എൽ എ ഉദ്ഘാടനം ചെയ്തു

പൂനൂർ : പതിനഞ്ചു വർഷത്തോളമായി പൂനൂർ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന അല സാഹിത്യ വേദിയുടെ മൂന്നാമത് അക്ഷരോത്സവം (പൂനൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ) നജീബ് കാന്തപുരം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ദിനേശ് പൂനൂർ അധ്യക്ഷത വഹിച്ചു. ജാഫർ കോളിക്കൽ, ഷാനവാസ് പൂനൂർ, കരീം മാസ്റ്റർ വി.ഒ.ടി., സുബൈർ താനിയുള്ളതിൽ,  സലിം വേണാടി, പി. എച്ച് ഷമീർ, എന്നിവർ ആശംസകൾ നേർന്നു. ജനറൽ കൺവീനർ സി.പി. റഷീദ് പൂനൂർ സ്വാഗതവും, രാധാകൃഷ്ണൻ ഉണ്ണികുളം നന്ദിയും പറഞ്ഞു.കേരളത്തിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ മേളയിൽ വിൽപനക്കെത്തിയിട്ടു ട്ടുണ്ട്.നശാ മുക്ത് ഭാരത് അഭിയാൻ,സോഷ്യൽ ജസ്റ്റീസ് ഡിപ്പാർട്ടുമെൻ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നൂറോളം കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള
ലഹരിക്കെതിരെ "കരുതൽ"   സമൂഹ ചിത്രരചന നാളെ ( ഞായർ ) രാവിലെ 10 മണിക്ക് നടക്കും. തുടർന്ന് 10 ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ പ്രമുഖ സാംസ്കാരിക നേതാക്കളുടെ പ്രഭാഷണം, കവിയരങ്ങ്, ഗസൽ സന്ധ്യ, ബാലസംഗമം, വനിത സംഗമം, നാടക ക്യാമ്പ്, കലാ സന്ധ്യ എന്നിവയും അരങ്ങേറും.