ഓണ്‍ലൈന്‍ ചാനല്‍ വഴി പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയ കേസ്: കൊച്ചിയില്‍ ഒരാള്‍ അറസ്റ്റില്‍

കൊച്ചി: ഓണ്‍ലൈന്‍ ചാനല്‍ വഴി പെണ്‍കുട്ടിയെ അപകീര്‍ത്തിപെടുത്തിയ കേസില്‍ പ്രതി പിടിയില്‍. ഓണ്‍ലൈന്‍ ചാനല്‍ നടത്തിപ്പുകാരനായ മലപ്പുറം അമരമ്പലം സൗത്ത് മാമ്പൊയില്‍ ഭാഗത്ത് വേണാനിക്കോട് വീട്ടില്‍ ബൈജുവനെയാണ് (45) എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. 

മറ്റൊരു ഓണ്‍ലൈന്‍ ചാനലില്‍ ജോലി ചെയ്തു വരുന്ന പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

പെണ്‍കുട്ടിയെയും അവരുടെ മാതാവിനെയും കുറിച്ച് വളരെ മോശമായ രീതിയിലും ലൈംഗിക ചുവയോടെയും പ്രതിപാദിച്ച് വീഡിയോ ചെയ്യുകയും ചെയ്തിരുന്നു. പ്രതി അയാളുടെ ഓണ്‍ലൈന്‍ ചാനലുകള്‍ വഴി പ്രചരിപ്പിച്ച വീഡിയോകള്‍ സഹിതമാണ് പെണ്‍കുട്ടി പൊലിസില്‍ പരാതിപ്പെട്ടത്. 

കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടുകൂടി പ്രതി അപ്‌ലോഡ് ചെയ്ത വീഡിയോകളുടെ വിവരങ്ങള്‍ ശേഖരിച്ചാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യത്. വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിനും ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതിനും ഉപയോഗിച്ച ഉപകരണങ്ങള്‍ പ്രതിയുടെ പക്കല്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കുറ്റകൃത്യത്തിനുവേണ്ടി പ്രതി ഉപയോഗിച്ചിരുന്ന വിവിധ സിം കാര്‍ഡുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍