ഭക്തി നിർഭരമായ നൂറേ അജ്മീർ ആത്മീയ മജ്ലിസ് പ്രോജ്വലമായി സമാപിച്ചു

പൂനൂർ: ഭക്തി നിർഭരമായ സദസ്സിൽ വവിത്രമായ പ്രാർത്ഥനകളും തേട്ടങ്ങളും നിറഞ്ഞ രണ്ടു ദിവസം നീണ്ടു നിന്ന നൂറേ അജ്മീർ ആത്മീയ മജ്ലിസ് സമാപിച്ചു. പ്രത്യേകം സജ്ജമാക്കിയ ശംസുൽ ഉമല നഗറിൽ പൂനൂർ ടൗൺ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച ആത്മീയ സമ്മേളനം സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. സയ്യിദ് അഷ്റഫ് തങ്ങൾ അദ്ധ്യക്ഷ വഹിച്ച  ചടങ്ങിൽ അത്ഭുതങ്ങൾ നിറഞ്ഞ അദ്കാറുൽ മസാഅ് മജ്ലിസിന് ഉസ്താദ് വലിയുദ്ധീൻ ഫൈസി വാഴക്കാട് നേതൃത്വം നൽകി. ആബാലവൃദ്ധം ജനങ്ങൾ പങ്കെടുത്ത ധന്യമായ മജ്ലിസിൽ  
ജലീൽ ബാഖവി പാറന്നൂര് ഉദ്ബോധന പ്രഭാഷണം നടത്തി.ഹാഫിസ് അസ്റിജ് ലത്തീഫ് പൂനൂർ ഖിറാഅത്ത് നടത്തി അബ്ദുൽ റസാക്ക് ദാരിമി സ്വാഗതം പറഞ്ഞു. സൈനുൽ ആബിദീൻ തങ്ങൾ കോളിക്കൽ, ഇബ്രാഹിം ഫൈസി കുട്ടമ്പൂര്,ഹസൻ ദാരിമി,എം പി അലി ഹാജി.എം പി ഇസ്മായിൽ മാസ്റ്റർ,അബ്ദുൽ സലാം ലത്തീഫി, അബ്ദുൽ റസാഖ് സൈനി,മാജിദ് ബാക്കവി അവേലം,ബഷീർ ദാരിമി പൂക്കോട്,അഷ്‌റഫ്‌ കോളിക്കൽ,അസീസ് ബാഖവി എസ്റ്റേറ്റ് മുക്ക്,തുടങ്ങിയവർ സംബന്ധിച്ചു.
അബ്ദുൽ ഹകീം മൊകായിൽ. ഇക്ബാൽ മാസ്റ്റർ മടത്തും പൊയിൽ, ഉനൈസ് റഹ്മാനി,അബ്ദുൽ അസീസ് മാഹിരി,ബിച്ചി അവേലം, നദീറലി തച്ചംപൊയിൽ,നൗഷാദ് ഇയ്യാട്,റഫീഖ് മാസ്റ്റർ മടത്തും പൊയിൽ,ശിഹാബ് അവേലം, ജലീൽ ദർസി, സാജിദ് കോട്ടക്കുന്ന്, സലാം ഉമ്മിണിക്കുന്നു ,സലീം മുസ്‌ലിയാർ പൂക്കോട്,ജാഫർ മടത്തും പൊയിൽ, മുജീബ് താടായിൽ തുടങ്ങിയവർ നേതൃത്വം നൽകിശമ്മാസ് ഹുദവിനന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍