അഭയ കേസ്: ഫാദർ തോമസ് എം കോട്ടൂരിന്റെ പെൻഷൻ പൂർണമായി പിൻവലിച്ചു; ഉത്തരവ് ധനകാര്യ വകുപ്പ് പുറത്തിറക്കി

ഫാദർ തോമസ് എം കോട്ടൂരിന്റെ പെൻഷൻ പൂർണമായി പിൻവലിച്ചു. സിസ്റ്റർ അഭയ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി. പെൻഷൻ പിൻവലിച്ചു കൊണ്ടുള്ള ഉത്തരവ് ധനകാര്യ വകുപ്പ് പുറത്തിറക്കി.

കോട്ടയം ബി സി എം കോളേജിലെ സൈക്കോളജി വിഭാഗം അധ്യാപകനായിരുന്നു ഫാദർ തോമസ് കോട്ടൂർ. കേസിൽ കുറ്റക്കാരൻ ആണെന്ന സിബിഐ കോടതി വിധിക്കെതിരെ ഫാദർ തോമസ് കോട്ടൂർ ഹൈക്കോടതിയിൽ റിവ്യൂ ഹർജി നൽകിയിരുന്നു. ഈ പശ്ചാത്തലത്തിൽ പെൻഷൻ തടയരുതെന്ന് ആവശ്യപ്പെട്ട് ഫാദർ തോമസ് കോട്ടൂർ സർക്കാരിന് നേരത്തെ അപേക്ഷ നൽകിയിരുന്നു.

കേസിൽ കുറ്റക്കാരൻ ആണെന്ന സിബിഐ കോടതി വിധിക്കെതിരെ ഫാദർ തോമസ് കോട്ടൂർ ഹൈക്കോടതിയിൽ റിവ്യൂ ഹർജി നൽകിയിരുന്നു. ഈ പശ്ചാത്തലത്തിൽ പെൻഷൻ തടയരുതെന്ന് ആവശ്യപ്പെട്ട് ഫാദർ തോമസ് കോട്ടൂർ സർക്കാരിന് നേരത്തെ അപേക്ഷ നൽകിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍