ബാലുശ്ശേരി വാകയാട് സ്വദേശിനിയെ കാണാതായതായി പരാതി
ബാലുശ്ശേരി പോസ്റ്റ് ഓഫീസ് ജീവനക്കാരി വാകയാട് ചാലമൂലയില്‍ ശേഖരന്റെ ഭാര്യ പുഷ്പയെ മെയ് 13 മുതല്‍ കാണാനില്ലെന്ന് ബന്ധുക്കള്‍ ബാലുശ്ശേരി പൊലീസില്‍ പരാതി നല്‍കി. അന്ന് രാത്രി 7.30 ന് ശേഷം ബാലുശ്ശേരി- കൊയിലാണ്ടി റൂട്ടില്‍ യാത്ര ചെയ്യവേയാണ് ഇവരെ കാണാതായത്. വെളുത്ത നിറം, 145 സെ.മീ ഉയരം, ഇരു കണ്ണുകള്‍ക്കും താഴെ കറുപ്പ് കല, പോകുമ്പോള്‍ ഓറഞ്ച് ചുരിദാര്‍ ധരിച്ചിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബാലുശ്ശേരി പോലീസ് സ്റ്റേഷനിലോ 95390 68707 ഈ നമ്പറിലോ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍